


04935 235105



9605 455 333



9807 200 600




Reg No: WYD039 CSC ID: 458457458415 UDYG AADHAAR: KL14D0000614 GST: 32BJEPR7326A1ZK

07-04-2022
KEAM 2022: കേരള മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: ആവശ്യമുള്ള രേഖകൾ🎓
Documents for uploading
1. SSLC
2. Plus Two (പാസായവർ)
3. Mobile
4. Mail ID
5. Photo
6. Signature
7. Aadhar
8. Income Certificate
(വരുമാന ആനുക്കൂല്യം വേണ്ടവർക്ക്)
9. OBC വിഭാഗക്കാർ - Non-Creamy Layer Certificate(വില്ലേജ് ഓഫീസിൽ നിന്നുളള )
10. SC വിഭാഗക്കാർ Community Certificate (താലൂക്കാ ഫീസിൽ നിന്നുളള )
11. EWS വിഭാഗക്കാർ
(സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ )
വില്ലേജ് ഓഫീസിൽ നിന്നുളള EWS സർട്ടിഫിക്കേറ്റ്
- നിശ്ചിത Format -ൽ Photo ഒട്ടിച്ച , Offline ആയി ലഭിക്കുന്നത്
സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറിന് തുടങ്ങും.
ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് 5 വരെയാണ്. രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10
സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരും എൻ ആർ ഐ ക്വാട്ടാ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്. എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന് .
ജൂലൈ 25നോ അതിനുമുമ്പ് ഫലം പ്രസിദ്ധീകരിക്കും റാങ്ക് പട്ടിക ആഗസ്റ്റ് 15 നകം പ്രസിദ്ധീകരിക്കും. മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ് യുജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ നാറ്റയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
മെഡിക്കൽ/ ആർക്കിടെക്ചർ കോഴ്സുകളിൽ സംസ്ഥാന കൗൺസിലിങ്ങിലൂടെ കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും കീമിന് അപേക്ഷ നൽകേണ്ടതാണ്.
06-04-2022
കീം, നീറ്റ്, എയിംസ് പോലുള്ള പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്🎓
🙋🏻♀️നിങ്ങളുടെ ആധാർ കാർഡ് പതിനഞ്ചു വയസ് തികഞ്ഞതിന്ന് ശേഷം ബയോമെട്രിക് സവിശേഷതകൾ പുതിക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
🙋🏻♀️അധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗത്തിൽ ഉള്ളതാണ് എന്ന് ഉറപ്പു വരുത്തുക.
💁🏻♂️ ആധാർ കാർഡിലുള്ള പേര്, ജനന, തിയതി, ജന്റർ, എന്നിവ എസ് എസ് എൽ സി ബുക്കിൽ ഉള്ളതിൽ നിന്നും വിത്യസ്തമല്ല എന്ന് ഉറപ്പു വരുത്തുക.
🤷♀️വിവിധ പരീക്ഷകൾക്ക് എക്സാം ഹാളിൽ തിരിച്ചറിയൽ രേഖയായിൽ ആധാർ ഉപയോഗിക്കുമ്പോൾ ഫോട്ടോയും മറ്റു വിവരങ്ങളും വിത്യാസമുണ്ടെകിൽ ബുദ്ധിമുട്ടായി മാറും
🤷♀️കൂടാതെ...... ‼️
നോൺക്രീമിലിയർ സർട്ടിഫിക്കാറ്റ്.വരുമാന സർട്ടിഫിക്കറ്റ് എന്നിവ മുൻകൂട്ടി തയ്യാറാക്കി വെക്കുക (അക്ഷയ കേന്ദ്രത്തിൽ നിന്നും മാത്രം അപേക്ഷ നൽകുക)
🙏🏽ഈ മെസ്സേജ് ഉപകാരപ്പെട്ടുവെങ്കിൽ പരമാവധി ഷെയർ ചെയ്യുക
💁♀️അറിഞ്ഞില്ല എന്നെ കാരണത്താൽ ഒരാൾക്കും അവസരങ്ങൾ നഷ്ട്ടപെടരുത്
➖➖➖➖➖➖➖➖
സ്നേഹപൂർവം അക്ഷയ 🥰
➖➖➖➖➖➖➖➖➖
AKSHAYA KOROME
04935235105
➖➖➖➖➖➖➖➖➖
●▬▬▬▬▬▬▬▬▬▬▬▬▬●
*അക്ഷയ ഇ കേന്ദ്ര കോറോം *
ISO9001:2005
04935235105
🌸🌸🌸🌸🌸🌸🌸🌸🌸🌸
കോറോം അക്ഷയയുടെ വാട്സാപ്പ്
ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ താഴെയുളള ലിങ്ക് ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DQ3G6mjqbvPBSdGdyi3hup
https://chat.whatsapp.com/KAQzNbu4yBl6iNZ7G4LtZV
05-04-2022
കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ളതുമായ നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക.
21-02-2022
അക്ഷയ അറിയിപ്പ്:
കാർഷിക യന്ത്രോപകരണങ്ങൾ
സബ്സിഡിയോടുകൂടി വാങ്ങുന്നതിന് SMAM പദ്ധതി പ്രകാരം
2021-22 സാമ്പത്തിക വർഷത്തിൽ ഓൺലൈൻ അപേക്ഷ നൽകിയിട്ടുള്ള
കർഷകർക്ക്
യന്ത്രോപകരണങ്ങൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കർഷകർ ഉടൻ തന്നെ നിങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള രജിസ്ട്രേഷൻ ഐഡിയും, പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കുക.
ഉപകരണങ്ങൾ അനുവദിക്കപ്പെട്ട കർഷകർ 15 ദിവസങ്ങൾക്കുള്ളിൽ
ഡീലർ സെലക്ഷൻ നടത്തേണ്ടതാണ്.
അല്ലാത്തപക്ഷം അനുവദിക്കപ്പെട്ട
ഉപകരണം ലഭിക്കുന്നതല്ല.
21-02-2022
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് 2022 ഫെബ്രുവരി 25 വരെ അപേക്ഷകൾ നൽകാം
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, ഡിപ്ലോമ ഇൻ ഫാർമസി ഉൾപ്പെടെ 16 ഓളം വരുന്ന പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ഇപ്പോൾ ഓൺലൈനായി അപേക്ഷകൾ നൽകാം.
ഓൺലൈൻ അപേക്ഷകൾ നൽകുന്നതിനും, ഫീസ് അടക്കുന്നതിനും, ആവശ്യമായിട്ടുള്ള അനുബന്ധ രേഖകൾ തയ്യാറാക്കുന്നതിനും അക്ഷയകേന്ദ്രങ്ങളിൽ സൗകര്യമുണ്ട്
20-02-2022
കെ - ടെറ്റ് ഫെബ്രുവരി 2022- അപേക്ഷയിലെ തെറ്റ് തിരുത്താൻ 2022 ഫെബ്രുവരി 21 വൈകുന്നേരം 5 മണി വരെ സമയം.
15-02-2022
അക്ഷയ അറിയിപ്പ് : 15/02/2022
K TET 2022 : അപേക്ഷ സമർപ്പണം ഫെബ്രുവരി 19 ശനിയാഴ്ച വരെ നീട്ടി
അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനുമുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ലഭ്യമാണ്.
10-02-2022
K-TET FEB 2022
കെ.ടെറ്റ് : 2022 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റിന് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം.
31-01-2022
NMMS (National Means cum Merit Scholarship) പരീക്ഷക്ക് 2022 ഫെബ്രുവരി 4 വരെ അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം
പരീക്ഷയിൽ യോഗ്യത നേടി അർഹത ലിസ്റ്റിൽ വരുന്ന വിദ്യാർത്ഥികൾക്ക് 9,10,11,12 ക്ലാസുകളിൽ ഓരോ വർഷവും 12000/- രൂപ സ്കോളർഷിപ്പ്
സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി വരെ കാത്തിരിക്കാതെ ഉടൻ തന്നെ അപേക്ഷിക്കുക. കാരണം അപേഷിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് മുതലായവ തയ്യാറാക്കേണ്ടതായിട്ടുണ്ട്.
NMMS പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, പടിഞ്ഞാറത്തറ അക്ഷയ കേന്ദ്രം തയ്യാറാക്കിയ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്ക് ഉപയോഗിക്കാം
13-01-2022
മസ്റ്ററിംഗ് നടത്താത്തതിനാൽ പെൻഷൻ മുടങ്ങിയവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസരം 2022 ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രം...
2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപെട്ടവരും എന്നാൽ വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മസ്റ്റർ ചെയ്യാനുള്ള ഒരവസരം നൽകാൻ തീരുമാനിച്ചു
2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, എന്നാൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത എല്ലാപേർക്കും 2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ കഴിയും
കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതിനായി കിടപ്പുരോഗികളുടെ വിവരങ്ങളുമായി സാമൂഹ്യ പെൻഷന്റെ വിഷയത്തിൽ പ്രാദേശിക സർക്കാരിന്റെ സെക്രട്ടറിയുമായും ക്ഷേമനിധി ബോർഡ് പെൻഷന്റെ വിഷയത്തിൽ ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്
ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ / ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്
2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇപ്രകാരമുള്ള മസ്റ്ററിംഗിന്റെ ചെലവ് പൂർണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും
08-01-2022
മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 10-02-2021 മുതല്‍ 31-12-2021 വരെയുള്ള ഏതെങ്കിലും തീയതിയില്‍ വിവാഹിതരായ 200 പെണ്‍കുട്ടികള്‍ക്ക് 1 ലക്ഷം രൂപ വീതം അനുവദിക്കപ്പെടുന്ന പദ്ധതി.. ഉടന്‍ അപേക്ഷ അയക്കുക. അപേക്ഷകള്‍ മുന്നാക്ക് സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ ലഭിക്കേണ്ട അവസാന തീയതി 15-01-2022 വൈകുന്നേരം 5 മണി
06-01-2022
മംഗല്യ സമുന്നതി 2021-22 പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിവാഹിതയായ പെണ്‍കുട്ടികള്‍ക്ക് 1ലക്ഷം രൂപ ധനസഹായം അനുവദിക്കപ്പെടുന്ന മംഗല്യ സമുന്നതി 2021-22 പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി
15 വൈകുന്നേരം 5 മണി.
ഈ പദ്ധതി പ്രകാരം ആർക്കൊക്കെ അപേക്ഷിക്കാം? അപേക്ഷിക്കുന്നതിന് എന്തൊക്കെ രേഖകളാണ് ആവശ്യം? എന്നുള്ള വ്യക്തമായ വിവരങ്ങൾ അറിയുന്നതിന്
പടിഞ്ഞാറത്തറ അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ
കാണുന്നതിന് താഴെയുള്ള യൂട്യൂബ് ലിങ്ക് ഉപയോഗിക്കാവുന്നതാണ്
29-11-2019
സൈനിക് സ്കൂൾ പ്രവേശനം*
പ്രതിരോധമന്ത്രാലയത്തിന് കീഴിൽ സൈനീക് സ്കൂൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ബിജാപൂർ,ചന്ദ്രപൂർ,ഗോറഖൽ,കാളികിരി,കൊഡഗ് എന്നീ അഞ്ച് സൈനീക് സ്കൂളുകളിൽക്കൂടി ആറാം ക്ലാസ്സിൽ ഈ വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നു. അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ 6.പ്രവേശന പരീക്ഷ ജനുവരി 5ന്. www.sainikschooladmission.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
26-11-2019
മദർ തെരേസ സ്കോളർഷിപ്പ്*
സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിങ്,സർക്കാർ/ സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തിയതി ഡിസംബർ 10. www.dcescholarship.kerala.gov.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
24-11-2019
നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്*
പ്രവാസി മലയാളികളുടെ മക്കൾക്കുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം.
www.norkaroots.org
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
*സിവിൽ സർവീസ് പരിശീലനം*
കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് നടത്തുന്ന സിവിൽ സർവ്വീസ് കോഴ്സിന് ഡിസംബർ 10 വരെ അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത ബിരുദം.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖക ളോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കേറ്റ് സഹിതം അപേക്ഷിക്കുക. www.kile.kerala.gov.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
20-11-2019
പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്: ഡിസംബർ 15 വരെ നീട്ടി*
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തേണ്ട തിയതി ഡിസംബർ 15 വരെ സർക്കാർ നീട്ടി. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. ഇവരുടെ വിവരങ്ങൾ കുടുംബാംഗം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. ഇവരുടെ ലിസ്റ്റ് സെക്രട്ടറി ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ 10നകം അറിയിക്കണം. jeevanrekha.gov.in മുഖേന മാത്രമേ മസ്റ്ററിംഗ് നടത്താവൂ. മസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രത്തിൽ നിന്നും രസീത് കൈപ്പറ്റണം. മസ്റ്റർ ചെയ്യുന്നതിന് ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിൽ ഫീസ് അടയ്‌ക്കേണ്ട. മസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ.
18-11-2019
സെറ്റ് ജൂലൈ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു*
സെപ്തംബർ 29ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 19,281 പേർ പരീക്ഷ എഴുതിയതിൽ 1910 പേർ വിജയിച്ചു. വിജയശതമാനം 9.91. വിജയിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അപേക്ഷാഫോം എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
16-11-2019
എൽ.ഡി.ക്ലാർക്ക് വിജ്ഞാപനമായി*
വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്കും സേവനത്തിനുമായി തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ സന്ദർശിക്കുക.
15-11-2019
വളരെ പ്രധാനപ്പെട്ട ന്യൂസ്*
*നിങ്ങൾ പെൻഷൻ വാങ്ങുന്നവരാണോ ?? അക്ഷയ വഴി മസ്‌റ്ററിങ് ചെയ്യുക.അല്ലെങ്കിൽ പെൻഷൻ മുടങ്ങാം*
_ഈ മെസ്സേജ് ലഭിക്കുന്നവർ മറ്റുള്ളവർക്കും ഷെയർ ചെയ്തു സഹകരിക്കുക . പെൻഷൻ വാങ്ങുന്നവരെ വിവരം അറിയിക്കുക_
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ (ഉദാ :- വാര്‍ദ്ധക്യം, വിഗലാംഗര്‍, വിധവ പെന്‍ഷന്‍ മുതലായവ) നിർബന്ധമായും അക്ഷയ വഴി മസ്‌റ്ററിങ് ചെയ്യുക . അല്ലാത്ത പക്ഷം നിങ്ങളുടെ പെൻഷൻ മുടങ്ങുന്നതാണ് . നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ് ആരംഭിക്കുന്നു . *അതും തികച്ചും സൗജന്യമായി* . തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെൻഷൻ വാങ്ങുന്നവർ , ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾ എന്നിവരാണ് ഈ ഒരു സംവിധാനം വഴി മസ്‌റ്ററിങ് ചെയ്യേണ്ടത്.
*അക്ഷയ കേന്ദ്രത്തിൽ എപ്പോൾ വരണം*
മുനിസിപ്പൽ/കോർപ്പറേഷൻ പരിധിയിലുള്ളവർ *നവംബർ 13 മുതൽ*
പഞ്ചയത്തിൽ നിന്നും പെൻഷൻ കൈപറ്റുന്നവർ *നവംബർ 18 മുതൽ*
ക്ഷേമ നിധി ബോർഡുകളിലെ ഗുണഭോക്താക്കൾ *നവംബർ 30 വരെ* മസ്‌റ്ററിങ് ചെയ്യാം
*കിടപ്പിലായവർ വിഷമിക്കണ്ട... അക്ഷയ അതിനുള്ള വഴി ഉണ്ടാക്കും*
അക്ഷയയിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ ആ വിവരം തദേശസ്വയംഭരണ സെക്രട്ടറിയെ അറിയിക്കുക . *ഡിസംബർ 1 മുതൽ 5 വരെ* അക്ഷയ പ്രതിനിധി നിങ്ങളുടെ വീട്ടിൽ വന്നു മസ്‌റ്ററിങ് ചെയ്തു നൽകും . *അതിനും നിങ്ങൾ യാതൊരു ഫീസും നൽകേണ്ടതില്ല*
*എന്താണ് മസ്‌റ്ററിങ് ?*
പെൻഷൻ വാങ്ങുന്ന വ്യക്തി പെൻഷൻ വാങ്ങാൻ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്താനാണ് മസ്‌റ്ററിങ് ചെയ്യുന്നത്. കണ്ണ് , അല്ലങ്കിൽ വിരലടയാളം സ്വീകരിച്ചാണ് അക്ഷയ മസ്‌റ്ററിങ് ചെയ്യുന്നത്.
*സർക്കാർ എന്തിനാണ് മസ്‌റ്ററിങ് നിർബന്ധമാക്കിയത് ?*
പെൻഷൻ വാങ്ങുന്നവർ മരണപെട്ടതിനും ശേഷവും അത് മറച്ചു വെച്ച് കുടുംബഗങ്ങൾ അനർഹമായി പെൻഷൻ വാങ്ങുന്ന അവസ്ഥ കേ
13-11-2019
എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷ ഹാൾ ടിക്കറ്റ്*
നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ), നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്/അഡ്മിഷൻ കാർഡ് www.scert.kerala.gov.in ൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ കുട്ടികളുടെ ലിസ്റ്റും ഹാൾടിക്കറ്റും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
12-11-2019
ന്യൂട്രീഷ്യനിൽ പി.ജി.സർട്ടിഫിക്കറ്റ് കോഴ്സ്*
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ,ഹൈദരാബാദ് ജനുവരി 6 മുതൽ മാർച്ച് 16 വരെ നടത്തുന്ന ന്യൂട്രീഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് നവംബർ 21-നകം അപേക്ഷിക്കാം.
www.nin.res.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
11-11-2019
ഇന്ത്യൻ ആർമിയിൽ നഴ്സിങ്*
പ്ളസ്ടുകാർക്ക് ഇന്ത്യൻ ആർമിയിൽ നഴ്സിങ് (BSc)പഠിക്കാൻ, പെൺകുട്ടികൾക്ക് അവസരം. 4 വർഷമാണ് കോഴ്സ് കാലാവധി.ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
+2പാസ്സായവർക്കും, അവസാന വർഷ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ അയക്കേണ്ട തീയതി:നവംബർ:14 മുതൽ ഡിസംബർ 02 വരെ.
joinindianarmy.nic.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
10-11-2019
ന്യൂന പക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി*
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന ന്യൂനപക്ഷ പ്രീ-മെട്രിക് സ്ക്കോളർഷിപ്പ്, എൻ.എം.എം. സ്ക്കോളർഷിപ്പ് എന്നിവ സമർപ്പിക്കുന്നതിനും പുതുക്കി നൽകുന്നതിനുമുള്ള അവസാന തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ സന്ദർശിക്കുക.
09-11-2019
അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് നവംബർ 20 വരെ അപേക്ഷിക്കാം*
കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ ഡോ.അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് നവംബർ 20 വരെ അപേക്ഷിക്കാം.കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി/ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, ഗവേഷകവിഭാഗം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
www.kswcfc.org
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
08-11-2019
കെ-ടെറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം*
നവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) ഹാൾടിക്കറ്റ് പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ സൈറ്റിൽ നിന്നും അവ ലഭ്യമാകും.
07-11-2019
എം എച്ച് ആർ ഡി ഇന്റേൺഷിപ്*
ഇന്ത്യയിലോ വിദേശത്തോ ബിരുദ/ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 10.
10000/- രൂപ നിരക്കിൽ മാസ സ്റ്റൈപൻഡ് ലഭിക്കും.
https://mhrd.gov.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
07-11-2019
ശബരിമല ഓൺലൈൻ ക്യു ബുക്കിംഗ്*
ശബരിമല തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കേരളപോലീസ് ഏര്‍പ്പെടുത്തുന്ന വിര്‍ച്വല്‍ ക്യൂവിന്‍റെ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷൻ സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
06-11-2019
*സൈനിക ചരിത്രത്തിൽ ഫെലോഷിപ്പോടെ ഗവേഷണം*
കേന്ദ്രപ്രതിരോധ മന്ത്രാലയം സൈന്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഫെല്ലോഷിപ്പ് നൽകുന്നു. ഫെല്ലോഷിപ്പിന്റെ വിശദാംശങ്ങൾക്കും അപേക്ഷാ ഫോമിനും histdiv-mod@nic.in ഇമെയിൽ ചെയ്ത് ആവശ്യപ്പെടാവുന്നതാണ്.
06-11-2019
കാര്‍ഷിക-യന്ത്രവത്കരണ ഉപപദ്ധതി*
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക-യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ *കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ* സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും, കര്‍ഷകഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളിലും/DBT Registration ക്യാമ്പുകളിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്.
രജിസ്ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആണ്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
ആവശ്യമായ രേഖകൾ:
1. ബാങ്ക് പാസ്ബുക്ക്
2. സ്ഥലത്തിന്റെ ആധാരം
3. ഫോട്ടോ
4. ആധാർ
5. പാൻ കാർഡ്
6. നികുതി രസീത്
7.വോട്ടർ ഐഡി കാർഡ്
8. ജാതി സർട്ടിഫിക്കറ്റ്
05-11-2019
കേരള ട്രാൻസ്പോർട്ട് കമ്മീഷണറുടെ അറിയിപ്പ്*
കേരളത്തിലെ മുഴുവൻ ലൈസൻസുകളും കേന്ദ്രത്തിന്റെ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് *പോർട്ട്* ചെയ്ത് കൊണ്ടിരിക്കുകയാണ്.
ആരെങ്കിലും *ബുക്ക് ഫോമിലുള്ള* ലൈസൻസ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടനെ RTO ഓഫീസിൽ എത്തി കാർഡ് ഫോമിലേക്ക് മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ പിന്നീട് ഡ്രൈവിങ്ങ് ലൈസെൻസ് പുതുക്കുവാനും,മറ്റ് സർവീസുകൾക്കും തടസ്സം നേരിടും.
04-11-2019
*നീറ്റ് - പി.ജി അപേക്ഷ നവംബർ 12 വരെ*
എൻ.ബി.എ 2020 അക്കാദമിക് സെഷനിലെ പി.ജി, മെഡിക്കൽ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രം പ്രവേശനത്തിന് നടത്തുന്ന നീറ്റ് പി.ജി.ക്ക് അപേക്ഷിക്കാം.
യോഗ്യത എം.ബി.ബി. എസ്.ബിരുദം, അല്ലെങ്കിൽ എം.ബി.ബി.എസ് പ്രൊവിഷണൽ പാസ് സർട്ടിഫിക്കേറ്റ് വേണം.അപേക്ഷ നവംബർ 21 വരെ.
www.nbe.edu.in
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ തന്നിരിക്കുന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.
02-11-2019
സ്കോളർഷിപ്പ് അപേക്ഷിക്കേണ്ട അവസാന തീയതി 2019 നവംബർ 15 വരെ നീട്ടി*
മൈനോറിറ്റി (ക്രിസ്ത്യൻ,മുസ്ലിം ജൈന,ബുദ്ധ,പാഴ്‌സി, സിക്ക്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്,മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് തുടങ്ങിയവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2019 നവംബർ 15 വരെ നീട്ടി.
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ സന്ദർശിക്കുക.
01-11-2019
കെ - മാറ്റ്, നവംബർ10 വരെ അപേക്ഷിക്കാം
എം.ബി.എ. പ്രവേശനപ്പരീക്ഷയായ കെ. മാറ്റിന് നവംബർ 10 വരെ www.kmatkerala.in വഴി അപേക്ഷിക്കാം.
ഡിസംബർ ഒന്നിനാണ് പ്രവേശന പരീക്ഷ. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെന്ന് പ്രവേശന മോൽനോട്ട സമിതി അറിയിച്ചു.
31-10-2019
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം
നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകും. പൂരിപ്പിച്ച അപേക്ഷകൾ, ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലി കടധന പട്ടിക പകർപ്പുകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നോർക്ക റൂട്ട്സിന് അയക്കുക –
കൂടുതൽ വിവരങ്ങൾക്ക് – 18004253939, വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനത്തിന് 00918802012345
10-22-2019
📢 ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ 31 വരെ
സി.ബി.എസ്.ഇ.(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) പ്ലസ് ടു ഒറ്റപ്പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
www.cbse.nic.in
10-22-2019
📢 പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
കേന്ദ്രസർക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
10-21-2019
📢 ഇർമയിൽ പി.ജി.ഡിപ്ലോമ
റൂറൽ മാനേജ്മെൻറിൽ എൻ.ബി.എ. അക്രഡിറ്റേഷനുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ചെയ്യാൻ അവസരം.ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ് ആണ് രണ്ടു വർഷം ദൈർഘ്യമുള്ള ഈ ഫുൾടൈം സഹവാസ മാനേജീരിയൽ പ്രോഗ്രാം നടത്തുന്നത്.
അപേക്ഷ ജനുവരി 10 നകം സമർപ്പിക്കേണ്ടതാണ്.
www.irma.ac.in/announcements/102
10-21-2019
📢 സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ,പരിവർത്തിത ക്രിസ്ത്യൻ മത വിഭാഗങ്ങളിലെ കുട്ടികൾക്ക് അപേക്ഷിക്കാം.സർക്കാർ,സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികൾ ആയിരിക്കണം.
അവസാന തീയതി നവംബർ 10.
www.minortiywelfare.kerala.gov.in
10-18-2019
📢 2019 ലെ പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി ഐ.ടി. വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന വൈത്തിരി താലൂക്ക് സർട്ടിഫിക്കറ്റ് അദാലത്ത് നാളെ
2019 ലെ വെളളപ്പൊക്കം, ഉരുൾപ്പൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തത്തിൽ തങ്ങളുടെ വിലപ്പെട്ട രേഖകളായ
1. എസ്.എസ്.എൽ.സി.
2. പ്ലസ് ടു സർട്ടിഫിക്കറ്റ്
3. റേഷൻ കാർഡ്
4. ഡ്രൈവിങ്ങ് ലൈസൻസ്, വെഹിക്കിൾ രജിസ്ട്രേഷൻ
5. പട്ടയം
6. ഇ-ഡിസ്ട്രിക്റ്റ്-കാസ്റ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്
7. ജനന മരണ,വിവാഹ സർട്ടിഫിക്കറ്റുകൾ
8.ആധാർ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് അദാലത്ത് വൈത്തിരി താലൂക്കിലുള്ളവർക്ക് നാളെ 19/10/19 ന് മേപ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് 10 മണി മുതൽ 5 മണി വരെ നടത്തപ്പെടുന്നു.
10-17-2019
📢 കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശന പരീക്ഷ
6,9 ക്ലാസ്സുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ അവസാന തീയതി ഒക്ടോബർ 31.
സീറ്റുകളുടെ എണ്ണം-
ആറാം ക്ലാസ്സിൽ - 80
ഒൻപതാം ക്ലാസ്സിൽ 10. ആൺകുട്ടികൾ മാത്രം.
പരീക്ഷ തീയതി ജനുവരി 5.
www.sainikschooladmission.in
10-16-2019
ആസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്.,ഗവേണത്തിന് ഒക്ടോബർ 21-നകം അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ബെംഗളൂരു നടത്തുന്ന ഇൻറഗ്രേറ്റഡ് എം.ടെക്-പി.എച്ച്.ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം.
www.iiap.res.in
10-15-2019
📢 ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷികവരുമാനം 2.50 ലക്ഷം രൂപയിൽ കൂടുതൽ അല്ലാത്തതും സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ ഒ.ബി.സി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ഒക്‌ടോബർ 25ന് മുൻപ് സ്‌കൂൾ പ്രധാനാധ്യാപകന് നൽകണം.
10-15-2019
📢 2019 ലെ പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി ജില്ലാഭരണകൂടവും ഐ.ടി.വകുപ്പും സംയുക്തമായി താലൂക്ക് അടിസ്ഥാനത്തിൽ അദാലത്ത് നടത്തുന്നു
2019 ലെ വെളളപ്പൊക്കം, ഉരുൾപ്പൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തത്തിൽ തങ്ങളുടെ വിലപ്പെട്ട രേഖകളായ
1. എസ്.എസ്.എൽ.സി.
2. പ്ലസ് ടു സർട്ടിഫിക്കറ്റ്
3. റേഷൻ കാർഡ്
4. ഡ്രൈവിങ്ങ് ലൈസൻസ്, വെഹിക്കിൾ രജിസ്ട്രേഷൻ
5. പട്ടയം
6. ഇ-ഡിസ്ട്രിക്റ്റ്-കാസ്റ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്
7. ജനന മരണ,വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് അദാലത്ത്, മാനന്തവാടി താലൂക്കിലുള്ളവർക്ക് 17/10/19 ന് മാനന്തവാടി മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വച്ചും, വൈത്തിരി താലൂക്കിലുള്ളവർക്ക് 19/10/19 ന് മേപ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചും, ബത്തേരി താലൂക്കിലുള്ളവർക്ക് 21/10/19 ന് ബത്തേരി മുൻസിപ്പാലിറ്റി ടൗൺ ഹാളിൽ വച്ചും നടത്തുന്നു.
അദാലത്തിൽ വരുന്നവർ ആധാർ കാർഡ് ഉണ്ടെങ്കിൽ ആയത് നിർബ്ബന്ധമായും കൊണ്ടുവരേണ്ടതാണ്.
10-14-2019
📢 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം-സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എന്‍.ഡി.പി,സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ മാസ്സ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ 8. 30ന് ഒരേ സമയം കളക്ടറേറ്റില്‍ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന റാലി മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ അവസാനിക്കും.തുടര്‍ന്നു നടക്കുന്ന ദുരന്ത ലഘൂകരണ ദിനാചരണ പരിപാടി കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ സൈക്കിള്‍ കൊണ്ടുവരണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 7907073909, 9745040138
10-14-2019
📢 ആസ്പയർ സ്കോളർഷിപ്പ്
2019-2020 അധ്യയന വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നവംബർ 30 നകം സ്ഥാപന മേധാവിക്ക് നൽകണം.
www.dcescholarship.kerala.gov.in
10-11-2019
📢 യു.ജി.സി. നെറ്റ് അപേക്ഷ 15 വരെ
യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ugcnet.nta.nic.in
10-11-2019
📢 ഹജ് 2020 അപേക്ഷ ക്ഷണിച്ചു
ഹജ് തീർത്ഥാടനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.hajcommittee.gov.in
അപേക്ഷ സ്വീകരിക്കുന്നത് ഒക്ടോബർ 10 മുതൽ.
അവസാന തീയതി നവംബർ 10.
👉🏻കൂടുതൽ വിവരങ്ങൾക്ക് തന്നിരിക്കുന്ന വെബ്സൈറ്റിലോ തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലോ സന്ദർശിക്കുക.
10-10-2019
📢 ക്ലിനിക്കൽ ന്യൂറോഫിസിയോളജി
ടെക്നോളജിയിൽ ഡിപ്ലോമ ഗോവിന്ദ് ബലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ന്യൂറോഫിസിയോളജി ടെക്നോളജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് ബി.എസ്.സി.
രണ്ടാം ഡിവിഷനിൽ ജയിച്ചവർക്കും ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / കംപ്യൂട്ടർ അംഗീകൃത ത്രിവത്സര ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
www.gbpant.delhi govt.nic.in
10-10-2019
📢 എൻ.ഐ.ഡി യിൽ ഡിസൈൻ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ +2 പൂർത്തിയാക്കിയവർക്കായി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന നാല് വർഷ ഡിഗ്രി,ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 7 ന് 2 മണിയ്ക്കകം നൽകണം. www.admissions.nid.edu
10-09-2019
📢 ഓൺലൈൻ എൻട്രൻസ് പരിശീലനത്തിന് 25 % ഫീസ് ഡിസ്കൗണ്ട്
മാതൃഭൂമി സംരംഭമായ silverbullet.in എൻജിനിയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുള്ള വിവിധ ഓൺലൈൻ കോഴ്സുകൾക്ക് വിദ്യാരംഭത്തോടനുബന്ധിച്ച് 25% ഫീസിളവ് നൽകുന്നു. ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ഓൺലൈനായി ഫീസടയ്ക്കുന്നവർ POOJA എന്ന ഡിസ്കൗണ്ട് കൂപ്പൺ കോഡ് ഉപയോഗിക്കണം. മാതൃഭൂമി ഓഫീസിൽ നേരിട്ടും ഫീസടയക്കാൻ സൗകര്യമുണ്ട്. വിശദ വിവരങ്ങൾക്ക് www.silverbullet.in സന്ദർശിക്കുക. ഫോൺ 7511141888
10-09-2019
📢 എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് എനർജി ക്വിസ് മത്സരം
ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി കെ.എസ്.ഇ.ബി. എൻജിനീയേഴ്‌സ് അസോസിയേഷൻ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി എനർജി ക്വിസ് മത്സരം നടത്തുന്നു.എല്ലാ ബ്രാഞ്ചിലെയും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും www.ksebea.in
അപേക്ഷിക്കുവാനുള്ള അവസാന തീയതി 20.10.19
10-06-2019
📢 ഭിന്ന ശേഷി കുട്ടികൾക്കായി സൗജന്യ കോഴ്സുകൾ
8,10,+2 ജയിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൂജപ്പുര സെൻറർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സൗജന്യമായാണ് കോഴ്സുകൾ നടത്തുന്നത്. ഒക്ടോബർ 9 ന് മുൻപായി അപേക്ഷിക്കണം.ഫോൺ - 0471-2345627
www.cdskerala.org
10-04-2019
📢 മേപ്പാടി പുത്തുമല നിവാസികൾക്കായി പ്രത്യേക സർട്ടിഫിക്കറ്റ് അദാലത്ത് നാളെ
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അവശ്യ രേഖകളായ ബാങ്ക് എക്കൗണ്ട്,റേഷൻ കാർഡ്,ആധാർ കാർഡ് തുടങ്ങിയവ നഷ്ടപ്പെട്ട പുത്തുമല നിവാസികൾക്കായി നാളെ 05/10/19 ന് രാവിലെ 10 മണി മുതൽ മേപ്പാടി പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് സർട്ടിഫിക്കറ്റ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു.
രേഖകൾ നഷ്ടപ്പെട്ടിട്ടുള്ള ദുരിതബാധിതർക്ക് അദാലത്തിൽ പങ്കെടുക്കാവുന്നതാണ്.
10-04-2019
📢 പ്ലസ്ടുവിന് ശേഷം സി.എ. ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം
2020 വർഷത്തെ മേയിലെ പരീക്ഷയ്ക്ക് 2019 ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് ജയിച്ചശേഷം ഇന്റർമീഡിയറ്റ് കോഴ്സിന് ചേരാം.അതു ജയിച്ചശേഷം ഫൈനൽ കോഴ്സിനും.ഫൗണ്ടേഷൻ കോഴ്സ് ചാനൽ വഴിയല്ലാതെ ബിരുദം/ ബിരുദാനന്തര ബിരുദം എടുത്ത ശേഷം നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിൽ ചേരാനും സൗകര്യമുണ്ട്. www.icai.org
10-03-2019
📢 ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് ഒന്നാംഘട്ട രജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി ഒക്ടോബർ 15 വരെയും രണ്ടാംഘട്ട രജിസ്ട്രേഷനുള്ള സമയപരിധി ഒക്ടോബർ 31 വരെയും നീട്ടി
9, 10,11,12 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾ ആയ ക്രിസ്ത്യൻ,മുസ്ലിം,സിഖ്, ജൈന,ബുദ്ധ, പാഴ്സി വിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. കൂടാതെ തൊട്ടുമുന്നത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ കൂടാൻ പാടില്ല.
➖➖➖➖➖➖
അവസാന തീയതി 15.10.2019
10-03-2019
📢 വിദ്യാർത്ഥികൾക്ക് ഗാന്ധിയൻ ചലഞ്ചുമായി നീതി ആയോഗ്
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഗാന്ധിയൻ ചലഞ്ചിനുള്ള ആശയങ്ങളും പരിഹാരങ്ങളും ആർട്ട് ആൻഡ് ഇന്നോവേഷൻ, സയൻസ്,ടെക്നോളജി ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ സമർപ്പിക്കാം. അപേക്ഷ innovate.mygov.in/the-gandhian-challenge/ പോർട്ടലിൽ സമർപ്പിക്കാം.
10-02-2019
📢 മ്യൂസിയം പ്രോജക്ട് ഫെലോ
സാംസ്ക്കാരിക വകുപ്പിന് കീഴിൽ സാംസ്കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ ഒക്ടോബർ 15 നകം അയയ്ക്കണം. www.keralaculture.org
10-02-2019
📢 ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ
2018 നവംബറിൽ ഒന്നാം വർഷപരീക്ഷ എഴുതിയവർക്ക് രണ്ടാം വർഷ പരീക്ഷ,പരാജയപ്പെട്ട വിഷയങ്ങൾക്കുള്ള പരീക്ഷ,സപ്ലിമെന്ററി പരീക്ഷകൾ,ഒന്നാം വർഷ പരീക്ഷ എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.നവംബർ 19-24 വരെയാണ് പരീക്ഷകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് www.dhsekerala.gov.in
👉🏻വിശദവിവരങ്ങൾക്ക് തന്നിരിക്കുന്ന വെബ്സൈറ്റിലോ തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലോ സന്ദർശിക്കുക.
10-01-2019
📢 റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കുന്ന തീയതി നീട്ടി
റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി.
👉🏻വിശദവിവരങ്ങൾക്ക് തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിൽ സന്ദർശിക്കുക.
10-01-2019
📢 ഗവേഷകർക്ക് ഫെയ്സ് ബുക്ക് ഫെലോഷിപ്പ്
അംഗീകൃത സർവ്വകലാശാലകളിൽ കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിംഗ് മേഖലയുമായി ബന്ധപ്പെട്ട് നൂതനവും പ്രസക്തിയുള്ളതുമായ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം.
റിസർച്ച് സമ്മറി, റസ്യൂമേ,രണ്ട് ശുപാർശക്കത്തുകൾ എന്നിവ അപേക്ഷയോടൊപ്പം നിർബന്ധമായും അറ്റാച്ച് ചെയ്തിരിക്കണം.
www.research.fb.com/programs/fellowship/
👉🏻വിശദവിവരങ്ങൾക്ക് തന്നിരിക്കുന്ന വെബ്സൈറ്റിലോ തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലോ സന്ദർശിക്കുക.